കല്പറ്റ: കാൽനൂറ്റാണ്ടായി യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിട്ടും പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് തിരിച്ചടി. വയനാട്ടിലെ മൂപ്പൈനാട് പഞ്ചായത്തിലാണ് എൽഡിഎഫിന് ഭൂരിപക്ഷമുണ്ടായിട്ടും ഒരംഗത്തിന്റെ വോട്ട് അസാധുവായതോടെ നറുക്കെടുപ്പിലൂടെ ഭരണം യുഡിഎഫിന് ലഭിച്ചത്. ......
വയനാട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വയനാട് ജില്ലയിൽ ബിജെപിക്ക് ചരിത്രനേട്ടം. കൽപ്പറ്റ നഗരസഭയിലെ പുളിയാർമല വാർഡിൽ ബിജെപി സ്ഥാനാർത്ഥി വിജയിച്ചു. ......
നെഹ്റു കുടുംബത്തിന്റെ സുരക്ഷിത മണ്ഡലമായി അറിയപ്പെടുന്ന വയനാട്ടിൽ തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കോൺഗ്രസിനുള്ളിൽ വഴിവിട്ട കളികളും വലിയ പ്രതിസന്ധിയുമാണ് ഉടലെടുത്തിരിക്കുന്നത്. നാമനിർദ്ദേശ പത്രിക സമർപ്പണത്തിന്റെ അവസാന നിമിഷം വരെ നീണ്ട സ്ഥാനാർത്ഥി നിർണയം, റിബൽ ഭീഷണി, കൂട്ട രാജി, യുവനേതാക്കളുടെ പ്രതിഷേധം എന്നിവയെല്ലാം ജില്ലയിലെ കോൺഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
സ്ഥാനാർത്ഥി നിർണ്ണയത്തിലെ താമസം: അച്ഛനുറങ്ങാത്ത ഡി.സി.സി
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും പ്രധാനപ്പെട്ട ജില്ലാ പഞ്ചായത്തിലേക്കടക്കം സ്ഥാനാർത്ഥികളെ നിർണ്ണയിക്കാൻ പത്രികാ സമർപ്പണത്തിന്റെ അവസാന ദിവസം വരെ കാത്തിരിക്കേണ്ടി വന്നത് വയനാട് ജില്ലാ കോൺഗ്രസ് നേതൃത്വത്തിന്റെ കെടുകാര്യസ്ഥതയായി വിലയിരുത്തപ്പെടുന്നു. ......
കള്ളാടി- ആനക്കാംപൊയില്‍ തുരങ്കപാത നിർമ്മാണത്തിന്റെ ഭാഗമായി ഡംപിംഗ് യാർഡിന്റെ പ്രവൃത്തി പുരോഗമിക്കുന്നു.
മീനാക്ഷി എസ്റ്റേറ്റ് റോഡിന് സമീപമാണ് യാർഡ് നിർമ്മിക്കുന്നത്. താത്ക്കാലിക ക്രഷർ യൂണിറ്റ് ഇവിടെ ആരംഭിക്കും. ......
ജയസാധ്യതയുള്ള സീറ്റുകള്‍ നല്‍കണം. അടുത്ത പത്ത് വര്‍ഷത്തെ മുന്നില്‍ കണ്ടുള്ള പരിഗണന ഉണ്ടാവണമെന്നും ആവശ്യപ്പെട്ടു.
ഇന്ന് തന്നെ യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ കമ്മിറ്റിയുടെ ആദ്യ യോഗം നടക്കും. ......
തിരഞ്ഞെടുപ്പുകൾ അടുക്കുമ്പോൾ മാത്രം സ്ഥാനാർത്ഥികളെ വീണ്ടും കാണുന്ന പതിവ് രീതികളെ വയനാടിന്റെ സ്വന്തം മന്ത്രി ഒ.ആർ. കേളു തിരുത്തുകയാണ്.......
മുതിർന്ന കോൺഗ്രസ് നേതാവ് എൻ.ഡി. അപ്പച്ചൻ വയനാട് ഡിസിസി അധ്യക്ഷസ്ഥാനം രാജിവെച്ചു.......
വയനാട്ടിൽ എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിൽ. കോഴിക്കോട് അരീക്കോട് ഷഹൽ വീട്ടിൽ ഷാരൂഖ് ഷഹിൽ (28) തൃശ്ശൂർ ചാലക്കുടി കുരുവിളശ്ശേരി കാട്ടിപ്പറമ്പിൽ വീട്ടിൽ ഷബീന ഷംസുദ്ധീൻ എന്നിവരാണ് അറസ്റ്റിലായത്. ......
കോൺഗ്രസ് നേതാവായ ഗ്രാമപഞ്ചായത്തംഗം ജീവനൊടുക്കി. മുള്ളൻകൊല്ലി പഞ്ചായത്തംഗം ജോസ് നെല്ലേടത്താണ് മരിച്ചത്.......
വയനാട്: ഒരുകാലത്ത് നക്സലൈറ്റ് ആക്രമണങ്ങളിലൂടെ ചരിത്രത്തിൽ ഇടംനേടിയ പുൽപ്പള്ളി, ഇന്ന് കോൺഗ്രസ്സിലെ അതിരൂക്ഷമായ വിഭാഗീയതയുടെ പേരിൽ വാർത്തകളിൽ നിറയുന്നു. മുള്ളൻകൊല്ലിയിലെ കോൺഗ്രസ് വാർഡ് പ്രസിഡന്റായ തങ്കച്ചൻ, പാർട്ടിയിലെ ചില നേതാക്കളുടെ ഗൂഢാലോചന കാരണം ചെയ്യാത്ത കുറ്റത്തിന് 17 ദിവസം ജയിലിൽ കിടക്കേണ്ടി വന്നുവെന്ന ഗുരുതര ആരോപണങ്ങളാണ് ഇപ്പോൾ വയനാട്ടിലെ രാഷ്ട്രീയ അന്തരീക്ഷത്തെ പ്രക്ഷുബ്ധമാക്കുന്നത്.
ഈ ഓണനാളിൽ പോലും നിരപരാധിയായ ഒരു സാധാരണ പ്രവർത്തകന് ജയിൽവാസം അനുഭവിക്കേണ്ടിവന്നത് കോൺഗ്രസ് പ്രവർത്തകർക്കിടയിൽ കടുത്ത രോഷത്തിന് കാരണമായിട്ടുണ്ട്. ......